ഉദയഭാരതം സേവാ മിഷിയന്റെ ഭാരതഭവനം പദ്ധതി തുടങ്ങി തൃശൂർ കേച്ചേരിയിൽ

ഉദയഭാരതത്തിന്റെ ഭാരതഭവനം പദ്ധതി പുരോഗമിക്കുന്നു.

ഉദയഭാരതം സേവാ മിഷിയന്റെ ഭാരതഭവനം പദ്ധതി തുടങ്ങി

 

ശബരിമല കർമ്മ സമിതിക്ക് സഹായം

ശ്രീനവാ മുകുന്ദന്റെ അനുഗ്രഹത്തോടെ, ഭാരതപുഴയെ സാക്ഷിയാക്കി കൊണ്ട് ഉദയഭാരതം ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും സ്വീകരിച്ച തുക ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ) ശബരിമല കർമ്മ സമിതി ചെയർ പേഴ്സൺ ശ്രീമതി കെ.പി ശശികല ടീച്ചർക്ക് കൈമാറുന്നു ഉദയഭാരതം ട്രസ്റ്റ് പ്രസിഡണ്ട് രജീഷ് കുമാർ.

ഹിന്ദു കുടുംബത്തിന് വീടുവെക്കാൻ ഭൂമി വാങ്ങാൻ ഉള്ള പണം

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ ഹിന്ദു കുടുംബത്തിന് വീടുവെക്കാൻ ഭൂമി വാങ്ങാൻ ഉള്ള പണം #ഉദയഭാരതം ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ലഭിച്ച 75 ,000 രൂപയും , ഉദയഭാരതം ട്രസ്റ്റ് ഭാഗത്തു നിന്നും ഉള്ള 20 ,000 രൂപയും ചേർത്ത 95 ,000 രൂപയുടെ ചെക്ക് ഉദയഭാരതം ട്രസ്റ്റ് പ്രസിഡണ്ട് രജീഷ് ആ കുടുംബത്തിന് കൈമാറി .
സഹായിച്ച എല്ലാ #ഉദയഭാരതം ഗ്രൂപ്പ് അംഗങ്ങൾക്കും നന്മ വരട്ടെ

അന്നദാനം മഹാദാനം : ഉദയഭാരതം ചാരിറ്റബിൾ ട്രസ്റ്റ് സംഭരിച്ച അരി 2000 കിലോസേവാഭാരതിയിലൂടെ വിതരണം ചെയ്യാൻ മലപ്പുറം ജില്ലാ സഹ സംഘചാലകിന് കൈമാറുന്നു

അരിയില്ലാതെ ഇരിക്കുന്ന അവസ്ഥയിലാണ് നമ്മുടെ സഹായം വന്നത് എന്ന് ജില്ലാ സഹ സംഘചാലകായ ഹരിയേട്ടൻ അറിയിച്ചു . ഉദയഭാരതം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് രാജേഷ് , സെക്രട്ടറി ഷിജുലാഷിജൂ എന്നിവർ സമീപം
മൂന്ന് ടൺ നൽകണം എന്നായിരുന്നു ആഗ്രഹം രണ്ടേ നൽകാനായുള്ളു വരും ദിവസങ്ങളിൻ സാധിക്കുമെന്ന് കരുതുന്നു , ഇതിനു സഹായിച്ച ഉദയഭാരതം ഗ്രൂപ്പ് മെമ്പേഴ്സിന് ഭാരത മാതാവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അഡ്മിൻ : ഷിജുലാഷിജൂ

ഉദയഭാരതം ചാരിറ്റബിൾ ട്രസ്റ്റ് ശേഖരിച്ച സാധനങ്ങൾ അർഹരായവർക്ക് ലഭിക്കാനായി സേവാ ഭാരതി മലപ്പുറത്തിന് കൈമാറി

ഉദയഭാരതം ചാരിറ്റബിൾ ട്രസ്റ്റ് ശേഖരിച്ച സാധനങ്ങൾ അർഹരായവർക്ക് ലഭിക്കാനായി സേവാ ഭാരതി മലപ്പുറത്തിന് കൈമാറി. സഹായിച്ച എല്ലാ ഉദയഭാരതം മെംബർസിനും, ഉദയഭാരതം ചെന്നൈ കോർഡിനേറ്ററും HUMANVULTURES MANAGING TRUSTEE കൂടിയായ ശിവറാം സാറിന് പ്രത്യേകം നന്ദി ഉദയഭാരതം മെംബേർസ് അറിയിക്കുന്നു.

നൽകിയ സാധനങ്ങൾ
അരി ഒന്നേമുക്കാൽ ടൺ, കുടിവെള്ളം പത്തു ടൺ, പഞ്ചസാര, ഉപ്പ്, പാൽപ്പൊടി, ബിസ്കറ്റ്, ചായപ്പൊടി, 300 കിലോ, വസ്ത്രങ്ങൾ, പാഡ്സ്, പുതപ്പുകൾ, അനേകം പാത്രങ്ങൾ ( disposible )

പൈതൃകത്തെ  സംരക്ഷിക്കാൻ ഉദയഭാരതം

പൈതൃകത്തെ  സംരക്ഷിക്കാൻ ഉദയഭാരതം സേവമിഷനും ,ഉദയഭാരതം സേവ് ഹെറിറ്റേജ് വിഭാഗവും ഒരുമിച്ചു സഹായം ചെയ്തു.

 

മഞ്ചേരി കാവനൂരിലെ ദേവി ക്ഷേത്രത്തിന്റെ പ്രാർത്ഥന ഷെഡ്ഡ് നിര്മാണത്തിലേക്കുള്ള സഹായ നിധി രണ്ടാം ഘട്ടം കൈമാറി ഉദയഭാരതം ഹെറിറ്റേജ് കോർഡിനേറ്റർ രജീഷ്.

ഉദയഭാരതം സേവമിഷനും ഭാരതീയ ബ്രഹ്മണ സഭ കേരളം യൂണിറ്റും ചേർന്നു നടത്തിയ ആദിവാസി കുട്ടികൾക്കുള്ള നോട്ട് ബുക്ക് വിതരണം

ഉദയഭാരതം സേവമിഷനും ഭാരതീയ ബ്രഹ്മണ സഭ കേരളം യൂണിറ്റും ചേർന്നു നടത്തിയ ആദിവാസി കുട്ടികൾക്കുള്ള നോട്ട് ബുക്ക് വിതരണം രണ്ടാം ഘട്ടം മംഗളമായി പൂർത്തിയാക്കി.

ഉദയഭാരത ദിനത്തോടനുബന്ധിച്ചു നടന്ന ആദിവാസികൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം

ഉദയഭാരത ദിനത്തോടനുബന്ധിച്ചു നടന്ന ആദിവാസികൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം 14 തരാം ഭക്ഷണ സാദനങ്ങൾ അടങ്ങിയ കിറ്റ് 2 ഊരുകളിൽ പതിനെട്ട് കുടുംബങ്ങളിൽ സഹായിച്ച എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും പ്രണാമം.