ഉദയഭാരതം 2020 പ്രൊജക്റ്റ്
ഉദയഭാരതം 2020 പ്രൊജക്റ്റ്
*നൂറു നിർധന കുടുംബങ്ങൾക്കുള്ള ഉദയഭാരതം സേവാ പെൻഷൻ മിഷൻ
*നൂറു സനാതന പാഠശാലകൾക്ക് ഗ്രാന്റ്റ്
*അഞ്ചു ഭവന നിർമാണ സഹായ നിധി
*അഞ്ചു തകർന്ന ക്ഷേത്ര പുനരുദ്ധാരണത്തിലേക്ക് ധർമ്മ നിധി
ഒരു പൂർണ്ണ ഹൈദവ ഡി എഡിഷൻ സെന്റർ എന്നിവ ആണ് ഉദയഭാരതം 2020 പ്രൊജക്റ്റ് ഇതിനുള്ള പണം സ്വരൂപനാർത്ഥം ആണ് ഉദയഭാരതംകലണ്ടർ വില്പന നടത്തിയത് . പ്രമുഖ മാധ്യമ മുത്തശ്ശിമാർ കോടിക്കണക്കിന് അടിച്ചിറക്കുന്നതും , തുണിക്കട മുതൽ അങ്ങോട്ടു സൗജന്യമായി നൽകുന്നതുമായ കലണ്ടർ കിട്ടുന്ന നാട്ടിൽ കേരളത്തിൽ നൂറു രൂപയും കേരളത്തിന് പുറത്ത് 150 രൂപയും ! യോ … എന്ന് പറയുന്നവരോട് ഇതാണ് ഉദയഭാരതം കലണ്ടറിന്റെ പ്രത്യേകത , പരസ്യം ഇല്ല , പകരം സനാതന ധർമ്മ അറിവുകൾ മാത്രം
ഓരോ മാസവും നാം പഠിക്കേണ്ട രണ്ടു മന്ത്രങ്ങൾ ഒരു ആചാരം ഒരു സന്ദേശം , ഒരു ഹിന്ദു ധർമ്മ അറിവ് , മറ്റു അനേകം ചെറുതും വലുതുമായ അറിവുകൾ ,കുട്ടിക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ അറിവുകൾ , ഭാരതീയ ഭക്ഷണ രീതി , പിറന്നാൾ , ശ്രാദ്ധം എന്നിവയുടെ ആചരണ രീതികൾ വരെ ഉൾപ്പെടെ എല്ലാ വിശേഷ ദിവസങ്ങളും , മുഹൂർത്തകളും,തിഥിയും ഞാറ്റുവേല , രവി സംക്രമവും ചേർത്ത ഉദയഭാരതം കലണ്ടർ ആകട്ടെ നമ്മുടെ വീടുകളിൽ മുഖ്യധാരാ കലണ്ടറിലുള്ളതെല്ലാം ഉണ്ട് കൂടാതെ ഓരോ മാസവും നാം പഠിക്കേണ്ടതും അറിയേണ്ടതുമായ സനാതന ധർമ്മ അറിവുകളും ഉൾപ്പെടുത്തിയ കേരളത്തിലെ ആദ്യ കലണ്ടർ ഈ മൂന്നാം വർഷവും വൻ വിജയത്തോടെ കടന്നു പോയി .