ഉദയഭാരതം കലണ്ടർന്റെ ഔദ്യോഗിക ഉത്ഘാടനം ഡോക്ടർ ഇ ശ്രീധരൻ സർ നിർവഹിച്ചു

ഉദയഭാരതം കലണ്ടർന്റെ  ഔദ്യോഗിക ഉത്ഘാടനം കര്മനിരതനും ഇന്ത്യയിലെ തന്നെ സാങ്കേതിക വിദഗ്ധനും ഡൽഹി മെട്രോ, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ സ്ഥാപകനും ബഹുമാന പുരസ്സരം ഇന്ത്യയുടെ “മെട്രോ മാൻ”എന്നും വിളിക്കുന്ന ഡോക്ടർ ഇ ശ്രീധരൻ സാറിന്, ഉദയ ഭാരതം പബ്ലിക്കേഷൻ ഡയറക്ടർ പൈതൃക രത്നം ശ്രീ ഷിജു നാരായണൻ കലണ്ടറിന്റെ ആദ്യ കോപ്പി നൽകിക്കൊണ്ട് ഉത്ഘാടനം നിർവഹിച്ചു.സനാതന ധർമ്മ അറിവുകളെ ഒരു പാഠ്യരൂപേണ അവതരിപ്പിച്ചിരിക്കുകയാണ് ഉദയഭാരതം ചാരിറ്റബിൾ ട്രസ്റ്റ് ഇറക്കുന്ന ഉദയഭാരതം കലണ്ടറിലൂടെ . എന്താണ് സനാതന ധർമം, ക്ഷേത്ര ദർശന വിധി പ്രകാരം എങ്ങിനെ ക്ഷേത്ര ദർശനം നടത്തണം,  യോഗ അനുഷ്ടാനം , ഏകാദശി നോൽക്കുന്നതിന്റെ ശാസ്ത്രീയ വശം, ഓരോ മാസവും നാം പഠിക്കേണ്ട രണ്ടു മന്ത്രങ്ങൾ, കുട്ടിക്കള്ക്കായി പ്രത്യേകം തയ്യാറാക്കിയ അറിവുകൾ  , ഭാരതീയ ഭക്ഷണ കൂട്ടുകൾ  , പിറന്നാൾ , ശ്രാദ്ധം എന്നിവയുടെ ആചരണ രീതികൾ , വിശേഷ ദിവസങ്ങൾ, എന്നിങ്ങനെ  മറ്റു കാലിൻഡറുകളിൽ  നിന്ന്  വ്യത്യസ്തമായി ഹിന്ദുക്കൾ  അറിഞ്ഞിരിക്കേണ്ട  കാര്യങ്ങൾ ഉൾപ്പെടുത്തുക കൂടാതെ, മുഹൂർത്തങ്ങളും, തിഥിയും ഞാറ്റുവേലയും, രവി സംക്രമവും, ഗുരുസ്ഥാനീയരും മഹത് വ്യക്തികളുമായി മഹാന്മാരുടെ വചനങ്ങളും ചേർത്തുകൊണ്ടാണ്  ഉദയഭാരതം കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം നവംബർ 25 നു ശേഷം വിപണിയിലെത്തുന്ന  ഉദയഭാരതം കലണ്ടർന്റെ പൂർണ വരുമാനം നൂറു നിർധന ഹൈന്ദവ കുടുംബങ്ങൾക്ക് ഉദയഭാരതം സേവ മിഷൻന്റെ പെന്ഷനായും നൂറു ഹൈന്ദവ പാഠശാലകൾക്കു ഗ്രാന്റും , അഞ്ചു തകർക്കപ്പെട്ട ക്ഷേത്രങ്ങൾക്ക് പുനരുദ്ധാരണ നിധി, അഞ്ചു ഭവന നിർമാണ നിധി സമർപ്പണം കൂടാതെ തൃശ്ശൂരിൽ ഡീഅഡിക്ഷൻ സെന്റർ എന്നിവയൊക്കെയാണ് ഉദയഭാരതം ട്വന്റി-ട്വന്റി പ്രൊജക്റ്റ് എന്ന് ഉദയ ഭാരതം പബ്ലിക്കേഷൻ ഡയറക്ടർ പൈതൃക രത്നം ശ്രീ ഷിജു നാരായണൻ അറിയിച്ചു.