ഭക്ഷണം പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം

മനസ്സിന്റെ നന്മയും ഭക്ഷണത്തിന്റെ ഘടകവും സമന്വയിപ്പിച്ചു വേണം
ഭക്ഷണംപാകം ചെയ്യാൻ.എന്റെ കുടുംബാംഗങ്ങൾക്ക് എന്നും നന്മ വരുത്തണെ ജഗദീശ്വര_’എന്ന് പ്രാർത്ഥിച്ചു പാകം ചെയ്യുമ്പോൾ, മനസ്സിന്റെ മുഴുവൻ ഊർജവും ഈ കർമത്തിലേക്കു വരും.ഇത് സയൻസ്കൊണ്ട് വിവരിക്കാൻ അസാധ്യമാണ്(മനഃശാസ്ത്രം ഒഴിച്ച് ).
ശുദ്ധമാക്കിയ അടുപ്പിൽ 3 അരി അല്ലെങ്കിൽ തുളസി ഒഴികെയുള്ള പൂവ് ഇട്ട് അഗ്നിഭഗവാനെ പ്രാർത്ഥിച്ചു വേണം തീ കത്തിക്കാൻ.ഇതിന്‌ സ്താലീപാകയജ്ഞംഎന്ന് പറയും.
ഭക്ഷണം ഉണ്ടാക്കുന്നതിനു മുമ്പും വിളമ്പി കൊടുക്കുന്നതിനു മുമ്പും പ്രാർത്ഥിക്കണം.
ഇതുപോലെ അടുക്കും ചിട്ടയിലും വേണം ഭക്ഷണം പാകം ചെയ്യാൻ.