മൂന്ന് വിധം ആചാരങ്ങൾ; അനാചാരം, ദുരാചാരം, സദാചാരം


1. അനാചാരങ്ങൾ: ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമില്ലാത്ത ആചാരങ്ങൾ.
ഉദാഹരണം – _അഹിന്ദുക്കളെ അമ്പലത്തിൽ കയറ്റരുത്, പാന്റും ഷർട്ടും ധരിച്ചു അമ്പലത്തിൽ പ്രവേശിക്കരുത്, മറ്റു ജാതിയിലുള്ളവർ വേദം പഠിക്കരുത്, അമ്പലങ്ങളിലെ വെടിക്കെട്ട്, ആന, ദൂർത്ത്(വിഭവ സമൃദ്ധമായ അന്നദാനം, സ്വർണ്ണക്കൊടിമരം, സ്വർണം പൂശൽ), ആചാരത്തിന്റെ പേരിലുള്ള വിവാഹത്തിലെ ആഡംബരങ്ങൾ_

2. ദുരാചാരങ്ങൾ: മനസ്സിനും ശരീരത്തിനും ദൂഷ്യഫലങ്ങൾ ഉണ്ടാക്കുന്ന ആചാരങ്ങൾ.
ഉദാഹരണം: _അമ്പലങ്ങളിൽ കള്ളും മത്സ്യവും നിവേദിക്കൽ, മൃഗബലി, ശരീരത്തിൽ ശൂലം തറക്കൽ, അമ്പലങ്ങളിലെ പതിവായ വെടിക്കെട്ട് (ചുറ്റുമുള്ളവർക്ക് കാൻസർ ഉണ്ടാക്കും), അനാവശ്യമായ പ്രശ്നം വെക്കൽ, ചന്ദ്രനെ മാത്രം ആധാരമാക്കി പൊരുത്തം നോക്കൽ, ആനകളെ കൂച്ചുവിലങ്ങിട്ടു നരകയാതന അനുഭവിപ്പിക്കൽ. NB കേരളത്തിന്‌ പുറത്ത് ഒരു അമ്പലത്തിലും ഇത്രയും ആനയോ വെടിക്കെട്ടോ ഇല്ല

3.സദാചാരങ്ങൾ : മനസ്സ്, ശരീരം, കുടുംബം, സംസ്കാരം, സമൂഹം, രാഷ്ട്രം എന്നിവയ്ക്ക് സ്ഥിരവും ശാശ്വതമായും നന്മ വരുത്തുന്ന ആചാരങ്ങൾ.