എന്താണ് ഉദയഭാരതം?

ഒരു വാട്സാപ്പ് ഗ്രൂപ്പിൽതുടങ്ങി ഇന്ന് ഒരു ചാരിറ്റബിൾ ട്രസ്റ്റ്ആയി മാറിയ ഉദയഭാരതത്തിന്റെ യാത്ര. ഉദയഭാരതത്തിനു നാലു വയസുമാത്രമാണ് പ്രായം .  2015 വിഷുവിന്റെ തലേ ദിവസം തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പ് 2015 അവസാനത്തോടുകൂടി ”ഉദയഭാരതം” എന്ന് നാമകരണം ചെയ്തു .അന്ന് നാലു വാട്സാപ്പ് ഗ്രൂപ്പ് ആയിരുന്നു ഉണ്ടായിരുന്നത് .ഇന്ന് 150 വാട്സാപ്പ് ഗ്രൂപ്പ് ഉണ്ട് ,കൂടാതെ സ്ത്രീകൾക്ക് മാത്രമായി മാതൃദേവോഭവ: , പാവപെട്ട രോഗികൾക്ക് സഹായത്തിനു ഡോക്ടർസ് ഗ്രൂപ്പ് , നിയമസഹായത്തിനു അഡ്വക്കേറ്റ്സ് ഗ്രൂപ്പ് , കേരളത്തിൽ എല്ലാ ജില്ലയിലും കോഓർഡിനേറ്റർ , 3 വർഷം പൂർത്തിയാക്കിയ ഉദയഭാരതം ഫേസ് ബുക്ക് പേജ് മൂന്ന് ലക്ഷം ജനങ്ങൾ പിന്തുടരുന്നു. 45  രാജ്യങ്ങളിൽ ഉള്ളവർ ലൈക് ചെയ്ത പേജ് . ഒരു ലക്ഷത്തി ഇരുപതിനായിരം പേർ ഒരു വര്ഷം കൊണ്ട് സബ്സ്ക്രൈബ് ചെയ്ത  യൂട്യൂബ് ചാനൽ .

25ലക്ഷത്തോളം രൂപയുടെ സേവനപ്രവർത്തങ്ങൾ ചെയ്തു തീർത്തു ഒരു ലക്ഷത്തിലധികം വീടുകളിൽ ഉദയഭാരതം കലണ്ടർ ഉണ്ട് . ഉദയഭാരതം സെൽഫി വിത്ത് ഭഗവദ് ഗീത ഇന്നും ലോകത്തിന്റെ പല സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു .ID പ്രൂഫ് നൽകി ജനത്തിന് ഉദയഭാരതം വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്ന അപൂർവ സംഭവങ്ങളും ഉദയഭാരതം ചെയ്തു. 150 വാട്സാപ്പ് ഗ്രൂപ്പ് അങനെ ആണ് മുന്നോട്ടു പോകുന്നത് .
2017ൽ ഉദയഭാരതം പേജിൽ നിന്നും മാത്രം നാലു കോടി ആളുകൾ ആണ് നമ്മുടെ വീഡിയോകൾ കണ്ടത്.2018-19 ൽ അഞ്ചുകോടി ആളുകൾ ആണ് വീഡിയോ കാണുന്നത്  . ഞങ്ങളുടെ ഏറ്റവും പുതിയ വിഷൻ ഒരു ന്യൂസ് ചാനൽ ആണ് അതിന്റെ പ്രവർത്തനം തുടങ്ങി കഴിഞ്ഞു . ഭാരതഭൂമി ന്യൂസ് എന്ന പേരിൽ .കൂടാതെ പൈതൃക കാര്യങ്ങൾ മാത്രമായി പൈതൃക ടിവിയും തരംഗമായി മുന്നേറുന്നു

ഉദയഭാരതം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദ്യ  ലക്‌ഷ്യം ഒരു ക്ഷേത്രം ഏറ്റെടുത്ത ശേഷം പുനരുദ്ധരിക്കുക എന്നതാണ് .അതിനു നിങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .  ഒരു വ്യക്തിയേയും മുന്നിൽ കാണാതെ ഈ രാഷ്ട്രത്തെയും ,അറിവുകളെയും മുന്നിൽ പ്രണമിച്ചുകൊണ്ട് കൂടുതൽ ധർമ്മ പ്രചാരണവും , സേവനവും ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഉദയഭാരതം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഫൗണ്ടർ ഷിജു നാരായണൻ .

Udayabharatham Website: www.udayabharatham.net/malayalam
Udayabharatham English Page: www.fb.com/UdayabharathamGlobal
Udayabharatham English Channel: https://tinyurl.com/UBglobal
Udayabharatham Malayalam Page: www.fb.com/UdayaBharatham.in
Udayabharatham Malayalam Channel: https://goo.gl/s7WjMc
Udayabharatham @ Instagram: www.instagram.com/udayabharatham
Udayabharatham @ Twitter: www.twitter.com/udayabharatham